മുംബൈയില്‍ ഉള്ളി മോഷണം; പ്രതികള്‍ പിടിയില്‍ - Onion price hike
മുംബൈയില്‍ 168 കിലോ ഉള്ളി മോഷ്‌ടിച്ച സംഭവത്തില്‍ രണ്ടുപേരെ പൊലീസ് പിടികൂടി
മുംബൈ: രാജ്യത്ത് ഉള്ളിവില കുതിച്ചുയരുമ്പോൾ ഉള്ളി മോഷണവും പെരുകുന്നു. കഴിഞ്ഞ ദിവസം മുംബൈയിലെ പച്ചക്കറി മാര്‍ക്കറ്റില്‍ രണ്ട് കടകളില്‍ നിന്നായി 21,000 രൂപയുടെ ഉള്ളി മോഷണം പോയി. സംഭവത്തില്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്‌തു. ഡോംഗ്രി മാര്‍ക്കറ്റില്‍ പച്ചക്കറി വില്‍പന നടത്തുന്ന അക്‌ബര്‍ ഷെ്യ്‌ഖ്, ഇര്‍ഫാൻ ഷെയ്‌ഖ് എന്നിവരുടെ കടകളില്‍ നിന്ന് 168 കിലോ ഉള്ളിയാണ് മോഷണം പോയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു. മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെ തരിച്ചറിയാനായത്. സാബിർ ഷെയ്ഖ്, ഇമ്രാൻ ഷെ്യ്‌ഖ് എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. സേവ്രി, ബൈസുള്ള, ഡോംഗ്രി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ഇവര്‍ ഉള്ളി മോഷണം നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു.