കേരളം

kerala

ETV Bharat / bharat

കുതിച്ചുയര്‍ന്ന് ഉള്ളിവില; കര്‍ണാടകയില്‍ നൂറിലെത്തി - ഉള്ളിവില വര്‍ധന

കര്‍ണാടകയില്‍ മാസങ്ങള്‍ക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.

Onion price hike news  onion price karnataka latest news  ഉള്ളിവില വര്‍ധന  രാജ്യത്ത് ഉള്ളിവില
ഉള്ളിവില

By

Published : Nov 27, 2019, 1:43 PM IST

ബെംഗളൂരു: രാജ്യത്ത് ഉള്ളിവില വീണ്ടും കുതിക്കുന്നു. കര്‍ണാടകയില്‍ മിക്കയിടങ്ങളിലും വില 100 രൂപയിലെത്തി. ഇടത്തരം ഗുണനിലവാരമുള്ള ഉള്ളി കിലോക്ക് 60 മുല്‍ 80 രൂപവരെയാണ് വില. സംസ്ഥാനത്ത് മാസങ്ങള്‍ക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കമാണ് വിലക്കയറ്റത്തിന് കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു. ചുവന്നുള്ളിക്കും വെളുത്തുള്ളിക്കും വില കുത്തനെ കൂടി. വരും ദിവസങ്ങളില്‍ വില ഇനിയും കൂടുമെന്നാണ് പ്രതീക്ഷ.

ഏറ്റവുമധികം ഉള്ളി കൃഷി ചെയ്യുന്ന മഹാരാഷ്ട്രയില്‍ കാലം തെറ്റിയ മഴ ഉള്ളി കര്‍ഷകര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയത്. ഇത് രാജ്യമൊട്ടാകെയുള്ള വിപണിയെ ബാധിച്ചു. നേരത്തേ അഫ്‌ഗാനിസ്ഥാന്‍, ഇറാന്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിപണിയിലെ ദൗര്‍ലഭ്യം പരിഹരിക്കാന്‍ കൂടുതല്‍ ബദല്‍മാര്‍ഗങ്ങള്‍ തേടുകയാണ്
സര്‍ക്കാര്‍.

ABOUT THE AUTHOR

...view details