മധ്യപ്രദേശില്‍ കൃഷിയിടത്തില്‍ നിന്ന് ഉള്ളി മോഷണം - ഉള്ളി വില
1.6 ഏക്കര്‍ കൃഷിയിടത്തില്‍ നിന്ന് 30,000 രൂപയോളം വില വരുന്ന ഉള്ളിയാണ് മോഷണം പോയത്
ഭോപ്പാല്‍: ഉള്ളിയുടെ വില കുതിച്ചുകയറിയപ്പോൾ കൃഷിയിടത്തില്‍ നിന്ന് പോലും ഉള്ളി മോഷണം പോകുന്നു. മധ്യപ്രദേശിലെ മന്ദ്സൗറില്‍ 30,000 രൂപയോളം വില വരുന്ന ഉള്ളി കൃഷിയിടത്തില്‍ നിന്ന് മോഷണം പോയെന്ന് പരാതി. ജിതേന്ദ്ര കുമാർ എന്ന കര്‍ഷകനാണ് 1.6 ഏക്കര്‍ വരുന്ന കൃഷിയിടത്തില്‍ നിന്ന് ഉള്ളി മോഷണം പോയതായി പൊലീസില്‍ പരാതി നല്‍കിയത്. വിളവെടുക്കാറായി നിന്ന ഉള്ളിയാണ് മോഷണം പോയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സവാളക്ക് ഒരു കിലോയ്ക്ക് 100 രൂപ വരെ വിലയുള്ള സാഹചര്യത്തില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഉള്ളി മോഷണ കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നാസിക്കിൽ നിന്ന് ഗോരഖ്‌പൂരിലേക്ക് പോയ ട്രക്കില്‍ നിന്ന് 20 ലക്ഷം രൂപയുടെ ഉള്ളി മോഷണം പോയിരുന്നു.