തെരഞ്ഞെടുപ്പില്‍ ഭാര്യമാര്‍ വിജയിച്ചു; സന്തോഷം പങ്കുവച്ച് ഭര്‍ത്താവ് - tamilnadu local election
സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച ധനശേഖരന്‍റെ രണ്ട് ഭാര്യമാരും തിളക്കമാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്.

ചെന്നൈ: തമിഴ്‌നാട് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ എം.ധനശേഖരന് ഇരട്ടി സന്തോഷം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച ധനശേഖരന്‍റെ രണ്ട് ഭാര്യമാരും വിജയിച്ചു. സ്വതന്ത്ര സ്ഥാനാര്‍ഥികളായി മത്സരിച്ച ഇരുവരും തിളക്കമാര്‍ന്ന വിജയമാണ് കരസ്ഥമാക്കിയത്. ധനശേഖരന്‍റെ ആദ്യ ഭാര്യ സെൽവി വഴൂർ അഗരം പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. രണ്ടാം ഭാര്യ കാഞ്ചന കോയില്‍ക്കുപ്പം പഞ്ചായത്തില്‍ നിന്നുമാണ് വിജയിച്ചത്. ധനശേഖരനും ഭാര്യമാരും വോട്ട് ചെയ്‌ത് വിജയിപ്പിച്ചവര്‍ക്ക് നന്ദി പറഞ്ഞു.