കൊറോണ വൈറസ്; കര്‍ണാടകയില്‍ ഒരാള്‍ നിരീക്ഷണത്തില്‍ - corona virus latest news
ജനുവരി 18ന് ചൈനയില്‍ നിന്നും മടങ്ങിയ ഇയാളുടെ രക്തസാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്കയച്ചിരിക്കുകയാണ്.
ബെംഗ്ലൂരു: കൊറോണ വൈറസ് ബാധ സംശയിക്കുന്ന ഒരാള്‍ കര്‍ണാടകയിലെ ഹൂബ്‌ളിയില്‍ നിരീക്ഷണത്തില്‍. ജനുവരി 18ന് ചൈനയില്‍ നിന്നും മടങ്ങിയ ഇയാളെ സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 39കാരനായ സന്ദീപ് കെല്‍സങദിനെയാണ് കര്‍ണാടക ഇന്‍സ്റ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇയാളുടെ രക്തസാമ്പിള്‍ പൂനെ വൈറോളജി ലാബിലേക്കയച്ചിരിക്കുകയാണ്. കൊറോണ വൈറസ് ബാധിച്ച രാജ്യങ്ങളിൽ നിന്നുള്ള 51 യാത്രക്കാരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും 46 പേർ വീടുകളില്‍ നിരീക്ഷണത്തിലാണെന്നും ഒരാള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യ ക്ഷേമ വകുപ്പ് അറിയിച്ചു.