കൊൽക്കത്ത: കൊവിഡ് പ്രതിസന്ധിയിൽ ദുരിതത്തിലായ ദിവസ വേതനക്കാർക്ക് താങ്ങായി ഒരു രൂപാ മാർക്കറ്റ് സ്ഥാപിച്ചു. ബൊംഗാവോനിലെ സാമൂഹിക സേവന സമിതിയാണ് ഒരു രൂപാ പ്രവേശനത്തുകയിൽ മാർക്കറ്റ് സ്ഥാപിച്ചത്. അവശ്യസാധനങ്ങളായ അരി, മറ്റ് ധാന്യങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, പച്ചക്കറികൾ എന്നിവ മാർക്കറ്റിൽ നിന്ന് സൗജന്യമായി ലഭിക്കും.
ദിവസ വേതനക്കാർക്ക് താങ്ങായി പശ്ചിമ ബംഗാളിൽ ഒരു രൂപാ മാർക്കറ്റ് - പശ്ചിമ ബംഗാൾ കൊവിഡ്
മാർക്കറ്റിൽ നിന്നും ജനങ്ങൾക്ക് അവശ്യ സാധനങ്ങൾ സൗജന്യമായി ലഭിക്കും. പ്രവേശനത്തുക ഒരു രൂപയാണ്.
കൊവിഡ് പ്രതിസന്ധി രൂക്ഷമായ ശേഷം തങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകളെല്ലാം ഇത്തരത്തിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാനാണ് ഉപയോഗിക്കുന്നതെന്ന് സമിതി സെക്രട്ടറി രതൻ കർ പറഞ്ഞു. മാർക്കറ്റിലെ സ്റ്റാളുകളെല്ലാം നിശ്ചിത അകലത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്. കൊവിഡ് മുൻകരുതൽ നിയമങ്ങളെല്ലാം കർശനമായി പാലിച്ചുകൊണ്ടാണ് മാർക്കറ്റ് പ്രവർത്തിക്കുന്നത്. ഒരു രൂപാ മാർക്കറ്റിൽ നിന്നും നിരവധിപേർ ഇതിനോടകം സാധനങ്ങൾ വാങ്ങിച്ചു കഴിഞ്ഞു. പശ്ചിമബംഗാളിൽ 255 പേർക്കാണ് കൊവിഡ് ബാധിച്ചത്. 10 പേർ മരിച്ചു