മുംബൈ:മെട്രോ തൂണില്‍ ക്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ജോഗേശ്വരിയിൽ നിന്ന് ബാന്ദ്രയിലേക്ക് പോവുകയായിരുന്ന ക്രെയിൻ നിയന്ത്രണം നഷ്ടപ്പെട്ട് വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമുള്ള അന്ധേരി ഗുണ്ടാവലിയി ബസ് സ്റ്റോപ്പിന് സമീപം മെട്രോ തൂണുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ക്രെയിൻ രണ്ടായി പിളർന്നു. ക്രെയിൻ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
മുംബൈയിൽ മെട്രോ തൂണില്‍ ക്രെയിൻ ഇടിച്ച് ഒരാൾ മരിച്ചു - മുംബൈ മെട്രോ
ജോഗേശ്വരിയിൽ നിന്ന് ബാന്ദ്രയിലേക്ക് പോവുകയായിരുന്ന മെട്രോ ക്രെയിൻ നിയന്ത്രണം നഷ്ടപ്പെട്ട് വെസ്റ്റേൺ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമുള്ള അന്ധേരി ഗുണ്ടാവലിയി ബസ് സ്റ്റോപ്പിന് സമീപം മെട്രോ തൂണുമായി കൂട്ടിയിടിക്കുകയായിരുന്നു.
മുംബൈ
ബസ് സ്റ്റോപ്പിൽ നിൽക്കുന്ന ഒരു സ്ത്രീ ക്രെയിനിന്‍റെ പിൻ ചക്രങ്ങൾക്കിടയിൽ കുടുങ്ങി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. സമീപത്തുണ്ടായിരുന്ന രണ്ടുപേർക്കും പരിക്കേറ്റു. അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.
നേരത്തെ, ഒക്ടോബർ 21ന് മഹാരാഷ്ട്രയിലെ നന്ദൂർബാർ ജില്ലയിൽ ബസ് തോട്ടിൽ വീണ് അഞ്ച് പേർ കൊല്ലപ്പെടുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ബസ് നിയന്ത്രണം വിട്ട് 30 അടി താഴ്ചയിലേക്ക് വീഴുകയായിരുന്നു