ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് അയല്‍രാജ്യമെന്ന് ഉപരാഷ്ട്രപതി - വൈസ് പ്രസിഡന്‍റ് എം. വെങ്കയ്യ നായിഡു.
പാകിസ്ഥാന്‍റെ പേരെടുത്ത് പറയാതെയാണ് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആരോപണം ഉന്നയിച്ചിരിക്കുന്നത്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ കൂടുതല്‍ വ്യഗ്രത കാണിക്കുന്നത് ഇന്ത്യയുടെ അയല്‍ രാജ്യമെന്ന് ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡു. കശ്‌മീരിലാണ് ഈ രാജ്യം കൂടുതല്‍ പ്രശ്‌നമുണ്ടാക്കുന്നതെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ശ്രീനഗറിലെ അഞ്ചു സ്‌കൂളുകളില്‍ നിന്നുള്ള 30 വിദ്യാര്‍ഥിനികളോട് സംവദിക്കുകയായിരുന്നു അദ്ദേഹം. കശ്‌മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും അതില്‍ യാതൊരുവിധ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാക് അധീന കശ്‌മീരിലെ പ്രശ്‌നങ്ങള്‍ അയല്‍രാജ്യവുമായി ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും അദ്ദേഹം പാകിസ്ഥാന്‍റെ പേരെടുത്ത് പറയാതെ പരാമര്‍ശിച്ചു.