ജയ്‌പൂർ: രാജസ്ഥാനിൽ ഞായറാഴ്‌ച ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചതോടെ സംസ്ഥാനത്തെ മൊത്തം മരണസംഖ്യ 161 ആയി. പുതുതായി 152 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ മൊത്തം 6,894 പോസിറ്റീവ് കേസുകൾ രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. ചിത്തോര്‍ഗഡ് സ്വദേശിയാണ് ഇന്ന് മരിച്ചത്.
രാജസ്ഥാനിൽ ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു; 152 പോസിറ്റീവ് കേസുകൾ
രാജസ്ഥാനിലെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണം 6,894 ആയി. ഇതുവരെ 161 പേർ കൊവിഡ് ബാധിച്ച് മരിച്ചു
പുതിയ പോസിറ്റീവ് കേസുകളിൽ 27 രോഗികൾ രാജസ്ഥാനിലെ ജോധ്‌പൂരിൽ നിന്നുള്ളവരാണ്. ജയ്‌പൂർ, രാജസ്‌മന്ദ് എന്നിവിടങ്ങളിൽ നിന്ന് 24 കേസുകൾ വീതവും റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അജ്‌മീറിൽ നിന്ന് 19 വൈറസ് ബാധിതരെയും ഉദയ്‌പൂരിൽ നിന്ന് 18 രോഗികളെയും പാലിയിൽ നിന്ന് ഏഴു രോഗികളെയും ബാർമറിൽ നിന്ന് ആറ് രോഗികളെയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, നാഗ്‌പൂരിൽ നിന്ന് അഞ്ച്, ദുൻഗർപൂരിൽ നിന്ന് നാല്, ധോൽപൂർ, ബിക്കാനീർ, സികാർ, സിരോഹി എന്നിവിടങ്ങളിൽ നിന്ന് മൂന്ന് വീതവും കേസുകൾ റിപ്പോർട്ട് ചെയ്‌തു. ഭിൽവാര, ദൗസ, ജയ്‌സൽമർ, ജുഞ്ജുനു, കോട്ട ജില്ലകളിൽ നിന്ന് ഓരോ കൊവിഡ് ബാധിതരും പുതിയ പോസിറ്റീവ് കേസുകളിൽ ഉൾപ്പെടുന്നുണ്ട്. രാജസ്ഥാന് പുറത്ത് നിന്നുള്ള ഒരാളും സംസ്ഥാനത്ത് ചികിത്സയിലാണ്. രാജസ്ഥാനിൽ 2,917 സജീവ കേസുകളാണ് ഉള്ളത്.