'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി ജൂൺ ഒന്നിന് - കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ
പദ്ധതി പ്രകാരം ഉപഭോക്താവിന് ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തുടനീളം ആനുകൂല്യങ്ങൾ നേടാൻ കഴിയുമെന്ന് കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാൻ.
പാട്‌ന: രാജ്യത്തുടനീളം 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി ജൂൺ ഒന്നിന് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാൻ. പദ്ധതി പ്രകാരം ഉപഭോക്താവിന് ഒരേ റേഷൻ കാർഡ് ഉപയോഗിച്ച് രാജ്യത്തുടനീളം ആനുകൂല്യങ്ങൾ നേടാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
പുതുവർഷത്തിന്‍റെ ആദ്യ ദിവസം രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ ഈ സൗകര്യം ആരംഭിക്കുന്നതായി ജനുവരി ഒന്നിന് അദ്ദേഹം പറഞ്ഞിരുന്നു.
കഴിഞ്ഞ വർഷം ഡിസംബർ 3നാണ് 2020 ജൂൺ 30 നകം രാജ്യത്തൊട്ടാകെ 'ഒരു രാജ്യം ഒരു റേഷൻ കാർഡ്' പദ്ധതി നടപ്പാക്കുമെന്ന് എന്ന് രാം വിലാസ് പാസ്വാൻ പ്രഖ്യാപിച്ചത്.