കേരളം

kerala

ETV Bharat / bharat

'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' 12 സംസ്ഥാനങ്ങളില്‍ ആരംഭിച്ചതായി കേന്ദ്ര മന്ത്രി - കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി

കേരളം, ആന്ധ്ര പ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ്, ഗോവ, ജാർഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിലാണ്  'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതി ആദ്യം നടപ്പിലാക്കുന്നത്.

One nation  one ration card' implemented in 12 states: Ram Vilas Paswan  ഒരു രാജ്യം, ഒരു റേഷൻ കാർഡ്  കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി  രാം വിലാസ് പാസ്വാൻ
'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' 12 സംസ്ഥാനങ്ങളില്‍ ആരംഭിച്ചതായി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ

By

Published : Jan 2, 2020, 9:49 AM IST

ന്യൂഡല്‍ഹി: പുതുവർഷത്തിന്‍റെ ആദ്യ ദിനം തന്നെ രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതി ആരംഭിച്ചതായി കേന്ദ്ര ഭക്ഷ്യ-പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വാൻ. ട്വിറ്ററിലൂടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കേരളം, ആന്ധ്ര പ്രദേശ്, തെലങ്കാന, ഗുജറാത്ത്, മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാൻ, കർണാടക, മധ്യപ്രദേശ്, ഗോവ, ജാർഖണ്ഡ്, ത്രിപുര എന്നിവിടങ്ങളിലാണ് 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' പദ്ധതി ആദ്യം നടപ്പിലാക്കുന്നത്. ഈ സംസ്ഥാനത്തിലെ ജനങ്ങൾക്ക് ഈ 12 സംസ്ഥാനങ്ങളിലെയും പൊതുവിതരണ സംവിധാനത്തിന്‍റെ ഗുണഭോക്താക്കളാവാൻ കഴിയുമെന്ന് മന്ത്രി അറിയിച്ചു.

2020 ജൂണില്‍ രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും ഒറ്റ റേഷൻ കാര്‍ഡ് സംവിധാനം നടപ്പാക്കും. ഇതോടെ ഒരൊറ്റ റേഷൻ കാര്‍ഡ് ഉപയോഗിച്ച് രാജ്യത്തിന്‍റെ എവിടെ നിന്നും റേഷൻ വാങ്ങാൻ ജനങ്ങൾക്ക് കഴിയുമെന്നതാണ് പദ്ധതി. അതേസമയം 2020 ജൂൺ 30 നകം 'ഒരു രാജ്യം, ഒരു റേഷൻ കാർഡ്' സമ്പ്രദായം രാജ്യത്തൊട്ടാകെ നടപ്പാക്കില്ലെന്ന് നേരത്തെ രാം വിലാസ് പാസ്വാൻ തന്നെ പറഞ്ഞിരുന്നു.

ABOUT THE AUTHOR

...view details