കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരിലെ രജൗരിയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം - ജമ്മു കശ്‌മീര്‍

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി പ്രകാരം പിഡിഎസ് സൗകര്യം പ്രയോജനപ്പെടുത്തി ആളുകള്‍ക്ക് രാജ്യത്ത് എവിടെനിന്നും ഒരു റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കുന്നതാണ്.

Jammu & Kashmirs Rajouri  'One Nation-One Ration Card' scheme  'One Nation-One Ration Card' scheme in Rajouri  ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്  ജമ്മു കശ്‌മീര്‍  രജൗരി
ജമ്മു കശ്‌മീരിലെ രജൗരിയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതിക്ക് തുടക്കം

By

Published : Jul 14, 2020, 4:43 PM IST

ശ്രീഗറില്‍: ജമ്മു കശ്‌മീരിലെ രജൗരി ജില്ലയില്‍ ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് പദ്ധതി ആരംഭിച്ചു. ജില്ലാ വികസന കമ്മീഷണര്‍ മുഹമ്മദ് നസീര്‍ ഷെയ്‌ഖാണ് പദ്ധതിക്ക് തുടക്കമിട്ടത്. രാജ്യത്ത് എവിടെനിന്നും ആളുകള്‍ക്ക് ഒരു റേഷന്‍ കാര്‍ഡ് ഉപയോഗിച്ച് ഭക്ഷ്യധാന്യങ്ങള്‍ വാങ്ങാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി പ്രാബല്യത്തില്‍ വരുന്നതോടെ പിഡിഎസ് സൗകര്യം പ്രയോജനപ്പെടുത്തി ആളുകള്‍ക്ക് റേഷന്‍ വാങ്ങാവുന്നതാണ്. ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് പോര്‍ട്ടബിളിറ്റി പദ്ധതിയനുസരിച്ച് രാജ്യത്തെ ഏത് റേഷന്‍ കടയില്‍ നിന്നും റേഷന്‍ വാങ്ങാം.

പൊതുജനങ്ങള്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുള്ള കേന്ദ്രത്തിന്‍റെ ശ്രമത്തിന്‍റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നതെന്ന് മുഹമ്മദ് നസീര്‍ ഷെയ്‌ഖ് കൂട്ടിച്ചേര്‍ത്തു. മികച്ച തൊഴില്‍ തേടി അന്യസംസ്ഥാനങ്ങളിലേക്ക് കുടിയേറുന്ന ആളുകളാണ് പദ്ധതിയുടെ ഏറ്റവും വലിയ ഗുണഭോക്‌താക്കളെന്നും അദ്ദേഹം വ്യക്തമാക്കി.

ABOUT THE AUTHOR

...view details