ഉത്തരാഖണ്ഡിൽ നഴ്‌സിന് കൊവിഡ് സ്ഥിരീകരിച്ചു - Covid at AIIMS Rishikesh
ഋഷികേശ് എയിംസിലെ നഴ്‌സിനാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ആറായി
ഉത്തരാഖണ്ഡിൽ നഴ്‌സിങ് ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ നഴ്‌സിങ് ഉദ്യോഗസ്ഥക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഋഷികേശ് എയിംസിലെ ഉദ്യോഗസ്ഥയാണ് ഇവർ. ആശുപത്രിയിലെ ഐസിയുവിൽ ചികിത്സയിൽ കഴിഞ്ഞ കൊവിഡ് രോഗി വെള്ളിയാഴ്‌ച മരിച്ചു. ഇയാളുമായി സമ്പർക്കത്തിലേർപ്പെട്ടതിനെ തുടർന്നാണ് ഇവർക്ക് രോഗം ബാധിച്ചത്. ഇവരെ എയിംസിലെ ക്വാറന്‍റൈൻ വാർഡിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് ഉദ്യോഗസ്ഥക്ക് കൊവിഡ് ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. ഇതോടെ എയിംസിൽ കൊവിഡ് സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം ആറായി.