ഡെറാഡൂണ്‍: ഒരാള്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതോടെ സംസ്ഥാനത്ത് രോഗികളുടെ എണ്ണം 48 ആയി. നയിന്‍താല്‍ ജില്ലയില്‍ 40കാരനാണ് രോഗം സ്ഥിരീകരിച്ചതെന്ന് ഹെല്‍ത്ത് സെക്രട്ടറി യോഗല്‍ കിഷേര്‍ പന്ത് പറഞ്ഞു. കൊവിഡ് രോഗിയുമായി അടുത്ത് ഇടപഴകിയ ആള്‍ക്കാണ് രോഗം. 25 പേര്‍ ആശുപത്രി വിട്ടു. അതിനിടെ ഡൂണ്‍ മെഡിക്കല്‍ കോളജിലെ ലാബിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ച് കൊവിഡ് പരിശോധനക്ക് അനുമതി നല്‍കി.
ഉത്തരാഖണ്ഡില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19 - U'khand
കൊവിഡ് രോഗിയുമായി അടുത്ത് ഇടപഴകിയ ആള്‍ക്കാണ് രോഗം. 25 പേര്‍ ആശുപത്രി വിട്ടു.
ഉത്തരാഘണ്ഡില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്-19
മൂന്ന് ദിവസമായി സംസ്ഥാനത്ത് പരിശോധനാ നിരക്ക് കൂടുന്നുണ്ട്. ഹല്‍ദ്വാനി മെഡിക്കല്‍ കോളജിലും ഓള്‍ ഇന്ത്യ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഋഷികേശിലും പരിശോധനകള്‍ നടക്കുന്നുണ്ട്. അതിനിടെ സംസ്ഥാനത്തെ ഐ.എ.എസ് ഓഫീസര്‍മാര്‍ തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് അറിയിച്ചു. ഇത് വരുന്ന ആറ് മാസത്തേക്ക് തുടരാനാണ് തീരുമാനം.