ഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് ഡോ. നരീന്ദർ ധ്രുവ് ബാത്രയുടെ കുടുംബത്തിലെ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ വീട്ടിലെ എട്ടുപേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയ കുടുംബാംഗങ്ങളെ അടുത്ത ആഴ്ച മറ്റൊരു പരിശോധനക്ക് വിധേയമാക്കും.
ഡോ. നരീന്ദർ ധ്രുവ് ബാത്രയുടെ കുടുംബത്തിലെ ഒരാൾക്കുകൂടി കൊവിഡ് - ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ്
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) പ്രസിഡന്റ് ഡോ. നരീന്ദർ ധ്രുവ് ബാത്രയുടെ കുടുംബത്തിലെ ഒരാൾക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അദ്ദേഹത്തിന്റെ വീട്ടിലെ എട്ടുപേർക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ഡോ. നരീന്ദർ ധ്രുവ് ബാത്രയുടെ കുടുംബത്തിലെ ഒരാൾക്കുകൂടി കൊവിഡ്
അതേസമയം ബാത്രയും കുടുംബവും ജൂൺ 26 വരെ 15 ദിവസത്തേക്ക് നിരീക്ഷണത്തിൽ കഴിയേണ്ടിവരും. ഐഒസി, എഫ്‌ഐഎച്ച് എന്നിവയ്‌ക്കെതിരെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ് സുധാൻഷു മിത്തൽ അയച്ച പരാതികൾക്ക് ഉടൻ മറുപടി നൽകുമെന്നും നിരീക്ഷണത്തിൽ കഴിഞ്ഞതിനുശേഷം ഓഫീസിലേക്ക് മടങ്ങിയെത്തുമെന്നും ഡോ. നരീന്ദർ ധ്രുവ് ബാത്ര പറഞ്ഞു.