ഹൈദരാബാദ്: തെലങ്കാനയിൽ ആർ.ടി.സിയെ സർക്കാരുമായി ലയിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ നടത്തിവരുന്ന സമരത്തിനിടെ വീണ്ടും ആത്മഹത്യാ ശ്രമം.
തെലങ്കാന; ആത്മഹത്യക്ക് ശ്രമിച്ച് മറ്റൊരു ആർടിസി ഉദ്യോഗസ്ഥൻ - suicide tsrtc issue telangana
സംസ്ഥാനത്തൊട്ടാകെ പ്രതിഷേധം ശക്തമാകുന്നു

ബതിനി രവി എന്ന ആർടിസി പ്രവർത്തകനാണ് നരസമ്പേട്ട ബസ് സ്റ്റാൻഡിൽ വച്ച് ശരീരത്തിൽ മണ്ണെണ്ണ ഒഴിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. സംഭവസ്ഥലത്തുണ്ടായിരുന്ന പൊലീസും യൂണിയൻ പ്രവർത്തകരും ചേർന്ന് ബതിനി രവിയെ തടഞ്ഞു. തുടർന്ന് നിരവധി ജില്ലകളിൽ പ്രതിഷേധം ശക്തമാവുകയാണ്. കഴിഞ്ഞ ദിവസം പണിമുടക്കിനിടെ ആത്മഹത്യയ്ക്ക് ശ്രമിച്ച ടി.എസ്.ആർ.ടി.സി ജീവനക്കാരൻ ശ്രീനിവാസ് റെഡ്ഡി പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചിരുന്നു.
അതേസമയം ഒക്ടോബർ 15 ന് തെലങ്കാന ഹൈക്കോടതി ആർ.ടി.സി വിഷയത്തെക്കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.