ഹൈദരാബാദ്: ഓൺലൈൻ ആപ്ലിക്കേഷനിലൂടെ എടുക്കുകയും തിരിച്ചടക്കാൻ കഴിയാതെ വന്നതിനെയും തുടർന്ന് ഒരാൾ കൂടി മരിച്ചു. ഇതോടെ ഓൺലൈൻ കടബാധ്യതയെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. കാമറെഡ്ഡി സ്വദേശിയായ ചന്ദ്രമോഹൻ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്‌തത്. മേച്ചൽ ജില്ലയിലെ ഗോഡൗണിൽ സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു ചന്ദ്രമോഹൻ.
ഓൺലൈൻ കടബാധ്യത; ഹൈദരാബാദിൽ ആത്മഹത്യ ചെയ്‌തവർ മൂന്നായി - ഹൈദരാബാദ്
ഹൈദരാബാദിൽ ഓൺലൈൻ കടബാധ്യതയെ തുടർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി.
![ഓൺലൈൻ കടബാധ്യത; ഹൈദരാബാദിൽ ആത്മഹത്യ ചെയ്‌തവർ മൂന്നായി ഓൺലൈൻ കടബാധ്യത ഹൈദരാബാദിൽ ആത്മഹത്യ ചെയ്‌തവർ മൂന്നായി one more person committed suicide ആത്മഹത്യ ചെയ്‌തവർ മൂന്നായി ഓൺലൈനിൽ കടബാധ്യത ഹൈദരാബാദ് one more person committed suicide hyderabad](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10095426-114-10095426-1609592944273.jpg)
വിവിധ ആവശ്യങ്ങൾക്കായി ഒമ്പത് ഓൺലൈൻ ലോൺ ആപ്ലിക്കേഷനുകളിൽ ലോൺ എടുക്കുകയും തിരിച്ചടക്കാൻ വന്ന സാഹചര്യത്തിൽ ആത്മഹത്യ ചെയ്യുകയുമായിരുന്നു. ലോൺ ആപ്ലിക്കേഷനുകളിൽ നിരന്തരമായി ഫോൺ കോളുകൾ വരുന്ന സാഹചര്യത്തിൽ സൈബർ സെല്ലിൽ പരാതി നൽകുകയും ചെയ്‌തിരുന്നു. എന്നാൽ കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭാര്യ ഓഫീസിൽ പോയ സമയത്ത് ഇയാൾ ഫാനിൽ തൂങ്ങിമരിക്കുകയായിരുന്നു.
ആപ്ലിക്കേഷനുകളിൽ നിന്ന് നിരന്തരമായി ഫോൺകോളുകൾ വരുമായിരുന്നുവെന്നും വാട്‌സ്ആപ്പ് സന്ദേശങ്ങൾ അയക്കുമായിരുന്നുവെന്നും സരിത പറഞ്ഞു. ബാലനഗർ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചു.