ഭോപ്പാൽ:സംസ്ഥാനത്തെ പിന്നാക്ക-ന്യൂനപക്ഷകാര്യ മന്ത്രിയായ രാംഖേലവൻ പട്ടേലിന് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാന മന്ത്രിസഭയില്‍ മുഖ്യമന്തി അടക്കം മൂന്ന് പേർക്കാണ് നിലവിൽ കൊവിഡ് സ്ഥിരീകരിച്ചത്. താനും കുടുംബാംഗങ്ങളും ഓഫീസ് ജീവനക്കാരും കൊവിഡ് പരിശോധനക്ക് വിധേയമായെന്നും തന്‍റെ ഫലം പോസിറ്റീവാണെന്നും രാംഖേലവൻ പട്ടേൽ ട്വിറ്ററിലൂടെ അറിയിച്ചു.
മധ്യപ്രദേശിൽ പിന്നാക്ക ന്യൂനപക്ഷകാര്യ മന്ത്രിക്ക് കൊവിഡ് - ശിവരാജ് സിങ് ചൗഹാൻ
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും സംസ്ഥാന മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്
![മധ്യപ്രദേശിൽ പിന്നാക്ക ന്യൂനപക്ഷകാര്യ മന്ത്രിക്ക് കൊവിഡ് One more MP minister tests COVID-19 positive Bhopal corona virus Minister of State (Independent charge) for BackwardClass and Minority Welfare Shivraj Singh Chouhan Ramkhelawan Patel MLA Rest House ഭോപ്പാൽ മധ്യപ്രദേശ് പിന്നോക്ക ന്യൂനപക്ഷകാര്യ മന്ത്രി ശിവരാജ് സിങ് ചൗഹാൻ രാംഖേലവൻ പട്ടേൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8218702-2-8218702-1596021460215.jpg)
മധ്യപ്രദേശിൽ പിന്നോക്ക ന്യൂനപക്ഷകാര്യ മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
തന്‍റെ ഡ്രൈവറുടെയും പരിശോധനാ ഫലം പോസിറ്റീവാണെന്നും മറ്റുള്ളവരുടെ ഫലം നെഗറ്റീവാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ എംഎൽഎ റെസ്റ്റ് ഹൗസിലുള്ള അദ്ദേഹത്തെ വൈകാതെ ആശുപത്രിയിലേക്ക് മാറ്റും.