മഹാരാഷ്ട്രയിൽ വീണ്ടും പൊലീസുകാരന് കൊവിഡ് - Maharashtra police
ഇതോടെ രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 2,562 ആയി

Police
മുംബൈ: മഹാരാഷ്ട്രയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് കൂടി കൊറോണ വൈറസ് ബാധിച്ചതായി കണ്ടെത്തി. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിക്കുന്ന ആകെ പൊലീസുകാരുടെ എണ്ണം 2,562 ആയി. ഇതുവരെ 33 പൊലീസുകാർ രോഗബാധിതരായി മരണത്തിന് കീഴടങ്ങി. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം നൽകുന്ന വിവരങ്ങൾ അനുസരിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ 82,968 പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇതിൽ 42,609 പേർ ചികിത്സയിൽ തുടരുകയാണ്. 37,390 പേർ രോഗമുക്തി നേടി. എന്നാൽ 2,969 പേർ വൈറസ് ബാധിച്ച് മരിച്ചു.