ഗുരുഗ്രാമിലെ മുസ്ലിം കുടുംബത്തിന് നേരെയുണ്ടായ ആള്‍ക്കൂട്ട ആക്രമണത്തില്‍ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുഗ്രാമിലെ അമിത് എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്നുപേർ പൊലീസ് കസ്റ്റഡിയിലാണ്.
ഗുരുഗ്രാമിലെ ബുപ്സിങ് നഗറില്‍ ഇരകളുടെ വീടിന് മുന്നില്‍ ക്രിക്കറ്റ് കളിക്കരുതെന്ന് പറഞ്ഞായിരുന്നു മദ്യപിച്ചെത്തിയ സംഘം ആക്രമണം അഴിച്ചുവിട്ടത്. എന്നാല്‍ ക്രിക്കറ്റ് കളി തുടര്‍ന്ന ഇവരെ 40 പേരടങ്ങുന്ന സംഘമെത്തി അക്രമിക്കുകയായിരുന്നെന്ന് കുടുംബം പൊലീസിന് മൊഴി നൽകി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്ന കുടുംബത്തോട് പാകിസ്ഥാനിലേക്ക് പോകാനും സംഘം ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ പൊലീസ് ആറ് പേരെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള കേസുകള്‍ ഇവരുടെ പേരില്‍ ചുമത്തിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.