കേരളം

kerala

ETV Bharat / bharat

ഹിമാചൽ പ്രദേശിൽ ഒരു കൊവിഡ് മരണം കൂടി; ആകെ കൊവിഡ് രോഗികളുടെ എണ്ണം 451 - കൊവിഡ്

സംസ്ഥാനത്ത് അഞ്ച് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഹിമാചൽ പ്രദേശിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 451 ആയി ഉയർന്നു

One more dies of virus in Himachal new case take infection tally to 451 Himachal ഹിമാചൽ പ്രദേശ് കൊവിഡ് കൊവിഡ് 19
ഹിമാചൽ പ്രദേശിൽ ഒരു കൊവിഡ് മരണം കൂടി; ആകെ കൊവിഡ് രോഗികളുടെ എണ്ണം 451

By

Published : Jun 10, 2020, 7:48 PM IST

ഷിംല: ഹിമാചൽ പ്രദേശിൽ ബുധനാഴ്ച ഒരു കൊവിഡ് രോഗി കൂടി മരിച്ചു. ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളജിൽ ചികിൽസയിലായിരുന്ന 58 കാരിയാണ് മരിച്ചത്. ഇവർ ഹമീർപൂർ സ്വദേശിനിയാണ്.

അതേസമയം സംസ്ഥാനത്ത് അഞ്ച് പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ ഹിമാചൽ പ്രദേശിൽ ആകെ കൊവിഡ് രോഗികളുടെ എണ്ണം 451 ആയി ഉയർന്നു. സംസ്ഥാനത്ത് ഇതുവരെ ഏഴ് പേർ കൊവിഡ് ബാധ മൂലം മരിച്ചിട്ടുണ്ട്. പുതിയ അഞ്ച് കൊവിഡ് കേസുകളിൽ രണ്ടെണ്ണം കാംഗ്ര, സിർമൗർ എന്നിവിടങ്ങളിലും ഒരെണ്ണം സോളനിയിലുമാണ് റിപ്പോർട്ട് ചെയ്തത്. അതേസമയം ഇതുവരെ 247 പേർ സംസ്ഥാനത്ത് രോഗമുക്തി നേടി. 186 പേർ ചികിൽസയിൽ കഴിയുകയാണ് . സംസ്ഥാനത്ത് ഏറ്റവും കൂടുതൽ സജീവമായ കേസുകളുള്ളത് കാംഗ്രയിലാണ്. ഇവിടെ 52 രോഗികളാണുള്ളത്.

ABOUT THE AUTHOR

...view details