പുതുച്ചേരിയിൽ ഒരു കൊവിഡ് മരണം കൂടി - dies of COVID-19
പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,300 ആയി
കൊവിഡ്
പുതുച്ചേരി: പുതുച്ചേരിയിൽ ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടയിൽ 124 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,300 ആയി. പുതിയ കേസുകളിൽ പുതുച്ചേരി 97, കാരക്കൽ 8, യാനം 18 എന്നിങ്ങനെയാണ്. നിലവിൽ 900 സജീവ കേസുകളാണിവിടെയുള്ളത്. 1,369 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 31 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.