മഹാരാഷ്‌ട്രയിൽ ഒരു കൊവിഡ് മരണം കൂടി - മഹാരാഷ്‌ട്ര കൊവിഡ്
ഏപ്രിൽ 24 നാണ് അമ്രാവതി സ്വദേശിയായ 72കാരൻ മരിച്ചത്. 27ന് ലഭിച്ച ഇയാളുടെ പരിശോധനാ ഫലം പോസിറ്റീവാണ്

മഹാരാഷ്‌ട്രയിൽ ഒരു കൊവിഡ് മരണം കൂടി
മുംബൈ: മഹാരാഷ്‌ട്രയിൽ മരിച്ച അമ്രാവതി സ്വദേശിയുടെ പരിശോധനാഫലം പോസിറ്റീവ്. ഇതോടെ അമ്രാവതിയിലെ കൊവിഡ് മരണസംഖ്യ ഏഴായി. ഏപ്രിൽ 24നാണ് 72 കാരൻ മരിച്ചത്. ഇയാളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട രണ്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 23 ആയി ഉയർന്നു. നാല് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. കടുത്ത പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച 50കാരൻ ഇന്ന് രാവിലെ മരിച്ചു. സാമ്പിളുകൾ പരിശോധനക്കയച്ച ശേഷമാണ് രോഗി മരിച്ചത്.