ബെംഗളൂരു:കർണാടകയിൽ കൊവിഡ് ബാധിച്ച് സ്‌ത്രീ മരിച്ചു. മൂന്ന് പോസിറ്റീവ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തു. 24 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 503 ആണ്. 182 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. 19 പേർ ഇതുവരെ മരിച്ചു. ബെംഗളുരു സ്വദേശിയായ നാൽപ്പത്തിയഞ്ചുകാരിയാണ് മരിച്ചത്. ഗുരുതരമായ ശ്വാസകോശ പ്രശ്‌നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്‌ചയാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
കർണാടകയിൽ ഒരു കൊവിഡ് മരണം; മൂന്ന് പോസിറ്റീവ് കേസുകൾ കൂടി - ബെംഗളൂരു
കർണാടകയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 503 ആണ്. 182 പേർ രോഗം ഭേദമായി. 19 പേർ മരിച്ചു.
കർണാടകയിൽ ഒരു കൊവിഡ് മരണം; മൂന്ന് പോസിറ്റീവ് കേസുകൾ കൂടി
ദക്ഷിണ കന്നഡ സ്വദേശിനികളായ 47 കാരിക്കും, 65 വയസുകാരിക്കും, കലബുറഗി സ്വദേശിയായ ഏഴ് വയസുള്ള ആൺകുട്ടിക്കുമാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് പ്രതിരോധിക്കാനുള്ള ഫലപ്രദമായ മാർഗം സാമൂഹിക അകലം പാലിക്കുക എന്നതാണെന്നും മന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സാമൂഹിക അകലം പാലിച്ച് മറ്റുള്ളവർക്ക് മാതൃകയാകണമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ ട്വിറ്ററിലൂടെ അറിയിച്ചു.