കേരളം

kerala

ETV Bharat / bharat

നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത അസം സ്വദേശിക്ക് കൊവിഡ് - asam covid

സമ്മേളനത്തിൽ പങ്കെടുത്തവരിൽ കണ്ടെത്തിയ 812 പേരിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 36 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 152 പേരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

നിസാമുദീൻ  അസം സ്വദേശിക്ക് കൊവിഡ്  അസം കൊവിഡ്  Nizamuddin  asam covid  nizamdhin covid
നിസാമുദീൻ സമ്മേളനത്തിൽ പങ്കെടുത്ത അസം സ്വദേശിക്ക് കൊവിഡ്

By

Published : Apr 5, 2020, 9:17 AM IST

ന്യൂഡൽഹി: നിസാമുദീനിലെ സമ്മേളനത്തിൽ പങ്കെടുത്ത അസം സ്വദേശിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ അസമിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയതായി അസം ആരോഗ്യമന്ത്രി ഹിമന്ദ ബിശ്വ ശർമ ട്വിറ്ററിലൂടെ അറിയിച്ചു. സമ്മേളനത്തിൽ പങ്കെടുത്തവരിൽ കണ്ടെത്തിയ 812 പേരിൽ 24 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 636 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്. 152 പേരുടെ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രി അറിയിച്ചു.

തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത നിരവധി പേർക്ക് രോഗം സ്ഥിരീകരിക്കുകയും ഡൽഹി, മഹാരാഷ്ട്ര, കർണാടക, തെലങ്കാന എന്നിവിടങ്ങളിലെ മരണങ്ങൾക്കും കാരണായതിനാൽ നിസാമുദ്ദീൻ രോഗത്തിന്‍റെ പ്രഭവകേന്ദ്രമായി കണക്കാക്കുന്നു. എല്ലാ സംസ്ഥാന സർക്കാരുകളും സമ്മേളനത്തിൽ പങ്കെടുത്തവരെ കണ്ടെത്താനുള്ള ശ്രമത്തിലാണ്. മുൻകരുതലിന്‍റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിലായി നിരവധി പേരാണ് നിരീക്ഷണത്തിന് വിധേയരായി കഴിയുന്നത്.

ABOUT THE AUTHOR

...view details