അമരാവതി: ആന്ധ്രാ പ്രദേശിലെ കുർനൂൾ ജില്ലയിൽ 45 വയസുകാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണ നിരക്ക് നാലായി. നിലവിൽ ഇതുവരെ 304 പേർക്കാണ് കൊവിഡ് 19 ബാധിച്ചത്. ഇവരിൽ 294 പേർ ചികിത്സയിൽ കഴിയുകയാണ്.
ആന്ധ്രാപ്രദേശിൽ ഒരു കൊവിഡ് മരണം കൂടി; മരണം നാലായി - മരണ നിരക്ക്
കൊവിഡ് ബാധിച്ച് മരിച്ച 45 വയസുകാരന് പ്രമേഹം ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ആന്ധ്രാ പ്രദേശിൽ ഒരു കൊവിഡ് മരണം കൂടി; മരണ നിരക്ക് നാലായി
മരിച്ച 45 കാരനെ ഏപ്രിൽ ഒന്നിനാണ് കൊവിഡ് ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് ഏപ്രിൽ മൂന്നിന് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഇദ്ദേഹം പ്രമേഹ രോഗിയായിരുന്നുവെന്ന് സംസ്ഥാന നോഡൽ ഓഫീസർ അർജ ശ്രികാന്ത് പറഞ്ഞു.
അതേസമയം അറ് പേർ രോഗം ഭേദമായി ആശുപത്രി വിട്ടു. ഗുണ്ടൂർ ജില്ലയിൽ 33 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇവിടെ പുതുതായി രോഗം സ്ഥിരീകരിച്ച വ്യക്തിക്ക് തബ് ലീഗ് ഇമാഅത്തുമായി ബന്ധമുണ്ടെന്ന് കണ്ടെത്തി.