ഉദ്ദവ് താക്കറെയുടെ മന്ത്രിസഭയിൽ നിന്നും ഒരാൾ രാജിവച്ചതായി നിതിന്‍ ഗഡ്‌കരി - NCP
രാജിവച്ച മന്ത്രി ആരാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി വ്യക്തമാക്കിയില്ല
നാഗ്‌പൂര്‍ (മഹാരാഷ്ട്ര):ശിവസേനയും കോൺഗ്രസും എൻസിപിയും തമ്മിലുള്ള സഖ്യം അസ്വാഭാവികമാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരി. ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ നിന്നും ഒരാൾ രാജിവച്ചതായും നാഗ്‌പൂരില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ ബിജെപി നേതാവ് വ്യക്തമാക്കി. എന്നാൽ രാജിവച്ച മന്ത്രി ആരാണെന്ന് വ്യക്തമാക്കിയില്ല. പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച് ബിജെപി നടത്തുന്ന ബോധവൽകരണ പരിപാടിയുടെ ഭാഗമായി എത്തിയതായിരുന്നു അദ്ദേഹം. മുസ്‌ലിം വിഭാഗത്തിലുള്ളവരുടേതടക്കം നിരവധി വീടുകളില്‍ നിതിന്‍ ഗഡ്‌കരി സന്ദര്‍ശനം നടത്തി.