യുപിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; രണ്ട് പേർക്ക് പരിക്ക് - ഉത്തർ പ്രദേശ്
ബൽറാംപൂരിലെ കോട്ട്‌വാലി പ്രദേശത്തെ മുഹമ്മദ് അക്രമിന്‍റെ വീട്ടിലാണ് അപകടമുണ്ടായത്.
യുപിയിൽ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു മരണം; രണ്ട് പേർക്ക് പരിക്ക്
ലഖ്‌നൗ: സംസ്ഥാനത്ത് ബൽറാംപൂരിൽ വീട്ടിലെ എൽപിജി സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ബൽറാംപൂരിലെ കോട്ട്‌വാലി പ്രദേശത്തെ മുഹമ്മദ് അക്രമിന്‍റെ വീട്ടിലാണ് അപകടമുണ്ടായത്. ഗ്യാസ് ലീക്കിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം. അപകടമുണ്ടായ വീടിന് സമീപമുള്ള വീടുകൾക്കും നാശനഷ്‌ടങ്ങൾ സംഭവിച്ചിട്ടുണ്ട്.