കേരളം

kerala

ETV Bharat / bharat

ഉത്തർപ്രദേശിലെ ക്ഷേത്രത്തിൽ ഏറ്റുമുട്ടല്‍ ; ഒരാൾ മരിച്ചു - സന്ത് കബീർനഗറിലെ ക്ഷേത്രം

പ്രദേശത്തെ കിണറിനടുത്ത് ശിവ ലിംഗം സ്ഥാപിക്കുന്നതിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തര്‍ക്കം ഉണ്ടാവുകയും തുടർന്ന് ഇരു ഗ്രൂപ്പുകളും വടികൾ കൊണ്ട് പരസ്പരം അടിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.

One killed, four injured  Uttar Pradesh's Sant Kabirnagar  ഉത്തർപ്രദേശ്  സന്ത് കബീർനഗറിലെ ക്ഷേത്രം  ലഖ്നൗ
ഉത്തർപ്രദേശിലെ സന്ത് കബീർനഗറിലെ ക്ഷേത്രത്തിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു

By

Published : Jul 21, 2020, 5:12 PM IST

ലഖ്നൗ: ഉത്തർപ്രദേശിലെ സന്ത് കബീർനഗർ ജില്ലയിൽ ചൊവ്വാഴ്ച ഉണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.മഹാലി പൊലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ സീതാപൂർ തഹ്‌സിലിലെ കട്ക ഗ്രാമത്തിലാണ് സംഭവം.

പ്രദേശത്തെ കിണറിനടുത്ത് ശിവ ലിംഗം സ്ഥാപിക്കുന്നതിനെച്ചൊല്ലി രണ്ട് ഗ്രൂപ്പുകൾ തമ്മിൽ തര്‍ക്കം ഉണ്ടാവുകയും തുടർന്ന് ഇരു ഗ്രൂപ്പുകളും വടികൾ കൊണ്ട് പരസ്പരം അടിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ആക്രമണത്തില്‍ 60 വയസുകാരനും മറ്റ് നാല് പേർക്കും ഗുരുതരമായി പരിക്കേറ്റു.

സാന്ത് മുക്ത് എന്നാളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് ഇയാൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ നാല് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുകയാണ്.

ABOUT THE AUTHOR

...view details