കൊല്‍ക്കത്ത: ഇന്ത്യയിലെ തീവ്രവാദ സംഘടനയായ ജമാഅത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശ് (ജെഎംബി) പ്രവർത്തകനെ കൊൽക്കത്ത പൊലീസിന്‍റെ സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് (എസ്ടിഎഫ്) അറസ്റ്റ് ചെയ്തു. 22 വയസുകാരനായ മുഹമ്മദ് അബുല്‍ കാഷെമിനെയാണ് അറസ്റ്റ് ചെയ്തത്.
ജമാഅത്ത് ഉൽ മുജാഹിദീന്‍റെ ബംഗ്ലാദേശ് പ്രവർത്തകൻ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍ - ജമാഅത്ത് ഉൽ മുജാഹിദ്ദീൻ ബംഗ്ലാദേശ് പ്രവർത്തകൻ കൊല്‍ക്കത്തയില്‍ അറസ്റ്റില്‍
തീവ്രവാദ സംഘടനയില്‍ പ്രവർത്തിക്കുന്ന മറ്റ് അംഗങ്ങളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ്

വെസ്റ്റ് ബംഗാളിലെ ബർദ്വാൻ ജില്ലയിലെ ദർമത്ത് സ്വദേശിയാണ് കാഷെം. ഇയാളുടെ കയ്യില്‍ നിന്ന് കുറ്റകരമായ നിരവധി ലേഖനങ്ങൾ പൊലീസ് കണ്ടെടുത്തു. കാഷെമിനെ കൂടുതല്‍ ചോദ്യം ചെയ്തതില്‍ നിന്ന് ജമാഅത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശിനെ കുറിച്ചും തീവ്രവാദ സംഘടനയ്‌ക്കായി ഇപ്പോൾ പ്രവർത്തിക്കുന്ന മറ്റ് അംഗങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് കേസ് രജിസ്റ്റർ ചെയ്‌തു.
കഴിഞ്ഞ ആഴ്ച ഇന്ത്യയിലെ ജെ.എം.ബിയുടെ ഉന്നത പ്രവർത്തകനും 2018 ബോധ് ഗയ സ്‌ഫോടനത്തിലെ പ്രതിയുമായ ഇജാസ് അഹമദിനെ ബിഹാറിലെ ഗയ ജില്ലയിൽ നിന്ന് കൊൽക്കത്ത സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് അറസ്റ്റ് ചെയ്തിരുന്നു. ഈ വർഷം മേയിലാണ് ജമാഅത്ത് ഉൽ മുജാഹിദീൻ ബംഗ്ലാദേശിനെ കേന്ദ്ര സർക്കാർ നിരോധിത തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചത്.