മുംബൈ:കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 195 പൊലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. ഒക്ടോബർ ഏഴ് വരെ 257 പൊലീസുകാർ കൊവിഡ് ബാധിച്ച് മരിക്കുകയും 2,462 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ മഹാരാഷ്ട്ര പൊലീസിൽ 24,581 കൊവിഡ് കേസുകളാണ് ഉള്ളത്. ഇതിൽ 21,862 പൊലീസുകാർ സുഖം പ്രാപിച്ചു.
മഹാരാഷ്ട്ര പൊലീസിലെ 195 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു - പൊലീസുകാർക്ക് കൊവിഡ്
ഒക്ടോബർ ഏഴ് വരെ 257 പൊലീസുകാർ കൊവിഡ് ബാധിച്ച് മരിക്കുകയും 2,462 പൊലീസുകാർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.
മഹാരാഷ്ട്ര പൊലീസിലെ 195 ഉദ്യോഗസ്ഥർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു
മാർച്ച് 22 മുതൽ കൊവിഡുമായി ബന്ധപ്പെട്ട പൊലീസ് നടപടിയിൽ 370 പോലീസുകാർ ആക്രമിക്കപ്പെടുകയും 90 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തതായി മഹാരാഷ്ട്ര പൊലീസ് അറിയിച്ചു. മഹാരാഷ്ട്രയിൽ ബുധനാഴ്ച വരെ പൊലീസുകാരെ ആക്രമിച്ച കേസിൽ 898 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.