കേരളം

kerala

ETV Bharat / bharat

ജമ്മു കശ്‌മീരില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ച പണവുമായി ഒരാള്‍ പിടിയില്‍ - ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്

ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ച 58695 രൂപയാണ് പൊലീസ് പിടിച്ചെടുത്തത്.

DDC polls in J-K's Domana  One held with over Rs 58,000 during DDC polls  District Development Council election  DDC election  ജമ്മു കശ്‌മീര്‍  ജില്ലാ വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പ്  ശ്രീനഗര്‍
ജമ്മു കശ്‌മീരില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ച പണവുമായി ഒരാള്‍ പിടിയില്‍

By

Published : Dec 4, 2020, 5:35 PM IST

ശ്രീനഗര്‍:ജമ്മു കശ്‌മീരില്‍ ജില്ല വികസന കൗണ്‍സില്‍ തെരഞ്ഞെടുപ്പിനിടെ പണവുമായി ഒരാള്‍ പിടിയില്‍. ദൊമാന മേഖലയില്‍ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാന്‍ സൂക്ഷിച്ച 58695 രൂപയാണ് പിടിച്ചെടുത്തത്. പട്‌നിയാല്‍ സ്വദേശി ഗൗരവ് ശര്‍മയെന്ന (30) ആളാണ് പൊലീസ് പിടിയിലായത്.

രഹസ്യവിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തത്. ദൊമാന സ്റ്റേഷനിലെ പ്രത്യേക സംഘം, ഡിഎസ്‌പി കൊഷീന്‍ കൗള്‍, എസ്‌എച്ച്‌ഒ, ഇന്‍സ്‌പെക്‌ടര്‍ ചഞ്ചല്‍ സിങ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചില്‍ നടത്തിയത്. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ABOUT THE AUTHOR

...view details