ലക്നൗ:ഉത്തർപ്രദേശിലെ കാൺപൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ. പ്രതി പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി അഞ്ച് ദിവസം തടവിൽ വെച്ച് ബലാത്സംഗം ചെയ്തതായി റൂറൽ പൊലീസ് സൂപ്രണ്ട് ബ്രിജേഷ് ശ്രീവാസ്തവ പറഞ്ഞു.
ഉത്തർപ്രദേശിൽ രണ്ടിടങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായി
കാൺപൂരിലും അലിഗഡിലുമാണ് ബലാത്സംഗങ്ങൾ നടന്നത്
ഉത്തർപ്രദേശിൽ രണ്ടിടങ്ങളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ ബലാത്സംഗത്തിന് ഇരയായി
ചൊവ്വാഴ്ച അലിഗഡിൽ സമാന സംഭവം നടന്നിരുന്നു. പ്രദേശത്ത് മൂന്ന് പേർ ചേർന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയിരുന്നു. സംഭവത്തിലെ പ്രതികളെ പിടികൂടാൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് സൂപ്രണ്ട് ശുഭം പട്ടേൽ പറഞ്ഞു.