കേരളം

kerala

ETV Bharat / bharat

ഐപിഎൽ വാതുവെപ്പ്; ബെംഗളൂരുവിൽ ഒരാൾ അറസ്റ്റിൽ - bengaluru police raids

30.5 ലക്ഷം രൂപയും രണ്ട് സെൽ ഫോണുകളും സിറ്റി ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ബെംഗളൂരുവിലെ തലഗട്ടപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

IPL betting in Bengaluru  Karnataka police  Central Crime Branch  money recovered in IPL betting  bengaluru police raids  One held for IPL betting in Bengaluru, Rs 30.5 lakh recovered
ഐപിഎൽ

By

Published : Oct 21, 2020, 10:27 AM IST

ബെംഗളൂരു: ഐപിഎൽ മത്സരങ്ങളിൽ വാതുവെപ്പ് നടത്തിയ കേസിൽ ബെംഗളൂരുവിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് 30.5 ലക്ഷം രൂപയും രണ്ട് സെൽ ഫോണുകളും സിറ്റി ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ബെംഗളൂരുവിലെ തലഗട്ടപുര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒക്ടോബർ 17ന് ഐപി‌എൽ വാതുവെപ്പ് നടക്കുന്ന നാല് സ്ഥലങ്ങളിൽ ബെംഗളൂരു പൊലീസ് റെയ്ഡ് നടത്തി 21 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. കൂടാതെ, ഇതേ സംഭവവുമായി ബന്ധപ്പെട്ട് ഒക്ടോബർ നാലിന് നാല് പേരെ കേന്ദ്ര ക്രൈംബ്രാഞ്ച് ബെംഗളൂരുവിലെ മൂന്ന് സ്ഥലങ്ങളിൽ നിന്ന് അറസ്റ്റ് ചെയ്യുകയും 4,91,510 രൂപ പിടിച്ചെടുക്കുകയും ആറ് മൊബൈൽ ഫോണുകൾ പ്രതികളിൽ നിന്ന് കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. സെപ്റ്റംബർ 19ന് ആരംഭിച്ച ഐപിഎൽ മത്സരങ്ങൾ നവംബർ 10ന് അവസാനിക്കും.

ABOUT THE AUTHOR

...view details