ഡൽഹി വിമാനത്താവളത്തിൽ കഞ്ചാവ് കടത്താൻ ശ്രമം; ഒരാളെ പിടികൂടി - പോർട്ടബിൾ എയർ ടാങ്ക്
പോർട്ടബിൾ എയർ ടാങ്കിലാണ് പ്രതി കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഇയാളെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.
ഡൽഹി വിമാനത്താവളത്തിൽ കഞ്ചാവ് കടത്താൻ ശ്രമം; ഒരാളെ പിടികൂടി
ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ 500 ഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ ഒരാൾ പിടിയിലായി. പോർട്ടബൾ എയർ ടാങ്കിലാണ് പ്രതി കഞ്ചാവ് കടത്താൻ ശ്രമിച്ചത്. രഹസ്യാന്വേഷണ വിഭാഗം നൽകിയ പ്രത്യേക വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ എയർ ടാങ്ക് മുറിച്ച് അതിനുള്ളിലെ പ്ലാസ്റ്റിക് ബാഗിൽ നിന്നും കഞ്ചാവ് കണ്ടെത്തുകയായിരുന്നു. പ്രതിയെ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് കൈമാറി.