മിസോറാമില്‍ കൊവിഡ് ബാധിതരുടെ എണ്ണം 142 ആയി - Mizoram
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. മൂന്ന് പേര്‍ രോഗമുക്തി നേടി.

ഐസ്വാള്‍: മിസോറാമില്‍ ഒരാള്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 142 ആയി. സിയാഹ ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ നിന്നും അടുത്തിടെ സംസ്ഥാനത്തെത്തിയ ആള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്ന് പേര്‍ ഇന്ന് രോഗവിമുക്തി നേടി ആശുപത്രി വിട്ടു. രണ്ട് പേര്‍ ഐസ്‌വാളില്‍ നിന്നും മാമിതില്‍ നിന്നും ഒരാള്‍ക്കുമാണ് കൊവിഡ് ഭേദമായി ആശുപത്രി വിട്ടത്. 130 പേരാണ് നിലവില്‍ സംസ്ഥാനത്ത് ചികില്‍സയില്‍ കഴിയുന്നത്. 12 പേര്‍ ഇതുവരെ രോഗവിമുക്തി നേടി. അതേ സമയം കൊവിഡ് രോഗികളുടെ രോഗവിമുക്തിക്കായി പള്ളികളില്‍ ഞായറാഴ്‌ച പ്രത്യേകം പ്രാര്‍ഥന നടന്നിരുന്നു.