ന്യൂഡല്‍ഹി: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ട് നാല്‍പത്ത് അഞ്ച് വര്‍ഷം പൂര്‍ത്തിയായ ഇന്ന് ഇന്ദിരാഗാന്ധി കുടുംബത്തിന് നേരെ ആക്ഷേപവുമായി അമിത് ഷാ. ഒരു കുടുംബത്തിന്‍റെ അധികാരത്തോടുള്ള ആര്‍ത്തി കാരണമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി വ്യക്തമാക്കി. ഒറ്റ രാത്രി കൊണ്ട് രാജ്യം ജയിലായി മാറി. മാധ്യമങ്ങള്‍, കോടതികള്‍, അഭിപ്രായ സ്വാതന്ത്യം എന്നിവ ചവിട്ടിമെതിക്കപ്പെട്ടു. പാവപ്പെട്ടവര്‍ അതിക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇന്ത്യയില്‍ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസില്‍ അതില്ലെന്നും അദ്ദേഹം പറഞ്ഞു.
അടിയന്തരാവസ്ഥയ്ക്ക് കാരണം ഒരു കുടുംബത്തിന്‍റെ അധികാര ആർത്തിയെന്ന് അമിത് ഷാ - അടിയന്തരാവസ്ഥ
ഒറ്റ രാത്രി കൊണ്ട് രാജ്യം ജയിലായി മാറി. മാധ്യമങ്ങള്‍, കോടതികള്‍, അഭിപ്രായ സ്വാതന്ത്യം എന്നിവ ചവിട്ടിമെതിക്കപ്പെട്ടു. പാവപ്പെട്ടവര്‍ അതിക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഇന്ത്യയില്‍ ജനാധിപത്യം പുന:സ്ഥാപിക്കപ്പെട്ടെങ്കിലും കോണ്‍ഗ്രസില്‍ അതില്ലെന്നും അമിത് ഷാ പറഞ്ഞു.
ലക്ഷക്കണക്കിന് ആളുകളുടെ പ്രയത്‌നത്തിന്‍റെ ഫലമായാണ് അടിയന്തരാവസ്ഥ പിന്‍വലിച്ചതെന്നും പാര്‍ട്ടിയുടെയും രാജ്യത്തിന്‍റെയും താല്‍പര്യങ്ങള്‍ക്ക് മുകളിലായിരുന്നു ഒരു കുടുംബത്തിന്‍റെ താല്‍പര്യമെന്നും ഇന്നത്തെ കോണ്‍ഗ്രസിലും ഈ അവസ്ഥ നിലനില്‍ക്കുന്നുവെന്നും മറ്റൊരു ട്വീറ്റില്‍ അദ്ദേഹം കുറിച്ചു. കോണ്‍ഗ്രസിനുള്ളിലെ പല നേതാക്കന്‍മാരും ശ്വാസം മുട്ടല്‍ അനുഭവിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ പ്രതിപക്ഷ പാര്‍ട്ടി എന്ന നിലയില്‍ കോണ്‍ഗ്രസ് സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. 1975 ജൂണ്‍ 25നാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്.