ആന്ധ്രാപ്രദേശിൽ 68 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു - കുർണൂൽ
ആന്ധ്രാപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 2557 ആയി
ആന്ധ്രാപ്രദേശിൽ 68 കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു
അമരാവതി: സംസ്ഥാനത്ത് 68 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ ആന്ധ്രാപ്രദേശിലെ കൊവിഡ് ബാധിതരുടെ എണ്ണം 2557 ആയി. കുർണൂളിൽ ഒരു കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തതോടെ സംസ്ഥാനത്തിലെ കൊവിഡ് മരണ സംഖ്യ 53 ആയി. 9159 പേരുടെ സാമ്പിളുകളാണ് പരിശോധിച്ചതെന്നും ഇതുവരെ 43 പേർ രോഗം ഭേദമായി ആശുപത്രി വിട്ടെന്നും അധികൃതർ വ്യക്തമാക്കി. ഇതോടെ സംസ്ഥാനത്തെ രോഗം മാറിയവരുടെ എണ്ണം 1639 ആയി. 715 ആക്‌ടീവ് രോഗികളാണ് നിലവിൽ സംസ്ഥാനത്തുള്ളത്.