മൊറാദാബാദ്:ഉത്തർപ്രദേശിലെ മൊറാദാബാദിൽ കൊവിഡ് ബാധിച്ച് ഒരാൾ മരിച്ചു. 16 പേർക്ക് രോഗം സ്ഥിരീകരിച്ചു. 17 പേരുടെ സാമ്പിളുകൾ അലിഗഡിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് അയച്ചതായി അധികൃതർ അറിയിച്ചു.
ഉത്തര്‍പ്രദേശിൽ കൊറോണ ബാധിച്ച് ഒരാൾ മരിച്ചു - മൊറാദാബാദ്
17 പേരുടെ സാമ്പിളുകൾ അലിഗഡിലെ ജവഹർലാൽ നെഹ്‌റു മെഡിക്കൽ കോളജ് ആശുപത്രിയിൽ പരിശോധനക്ക് അയച്ചതായി അധികൃതർ അറിയിച്ചു
കൊറോണ ബാധിച്ച് ഒരാൾ മരിച്ചു
തിങ്കളാഴ്ചയാണ് 16 പേര്‍ക്കും വൈറസ് സ്ഥിരീകരിച്ചതെന്ന് സിഎംഒ ഡോ. മിലിന്ദ് ചന്ദ്ര ഗാർഗ് പറഞ്ഞു. പരിശോധനാഫലം വന്ന 16 പേരിൽ ഒരാൾ റിപ്പോർട്ട് വരുന്നതിനുമുമ്പ് മരിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. രോഗബാധിതരായ എല്ലാവരും ജില്ലയിലെ ഉയർന്ന അപകടസാധ്യതയുള്ള പ്രദേശത്ത് നിന്നുള്ളവരാണെന്ന് ഡിഎം രാകേഷ് കുമാർ സിംഗ് പറഞ്ഞു.