മുംബൈ: മഹാരാഷ്ട്ര പൊലീസിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അതേസമയം ഒരു ഉദ്യോഗസ്ഥൻ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. 2562 പൊലീസ് ഉദ്യോഗസ്ഥർക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 34 പേർ മരിക്കുകയും ചെയ്തിട്ടുണ്ട്.
മഹാരാഷ്ട്ര പൊലീസിൽ ഒരു കൊവിഡ് മരണം കൂടി - undefined
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല
മഹാരാഷ്ട്ര പൊലീസിൽ ഒരു കൊവിഡ് മരണം കൂടി രേഖപ്പെടുത്തി
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് മഹാരാഷ്ട്രയിൽ ഇതുവരെ 85,975 കൊവിഡ് 19 കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 43,601 രോഗികളാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത്. 39,314 പേർ ഇതുവരെ രോഗം ഭേദമായി ആശുപത്രി വിട്ടു. 3,060 രോഗികൾ മരിക്കുകയും ചെയ്തിട്ടുണ്ട്.