തെലങ്കാനയിൽ ഒരു കൊവിഡ് മരണം കൂടി; പുതിയ കേസുകൾ 17 - COVID-19 Telangana
സംസ്ഥാനത്ത് 1,061 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്.
തെലങ്കാനയിൽ ഒരു കൊവിഡ് മരണം കൂടി; പുതിയ കേസുകൾ 17
ഹൈദരാബാദ്: തെലങ്കാനയിൽ ഒരാൾ കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് മരണസംഖ്യ 29 ആയി. ശനിയാഴ്‌ച 17 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് കേസുകളുടെ എണ്ണം 1,061 ആയതായി സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചു. 533 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 499 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.