പഞ്ചസാര ഫാക്‌ടറിയില്‍ സ്‌ഫോടനം : ഒരാള്‍ മരിച്ചു - മഹാരാഷ്‌ട്ര വാര്‍ത്തകള്‍
സിങ്നാപൂരിലുള്ള ലക്ഷ്‌മി നരസിംഹ പഞ്ചസാര ഫാക്‌ടറിയിലാണ് സ്‌ഫോടനം ഉണ്ടായത്. സംഭവത്തില്‍ അറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിട്ടുണ്ട്.
![പഞ്ചസാര ഫാക്‌ടറിയില്‍ സ്‌ഫോടനം : ഒരാള്‍ മരിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5165815-775-5165815-1574629947976.jpg)
പഞ്ചസാര ഫാക്‌ടറിയില്‍ സ്‌ഫോടനം : ഒരാള്‍ മരിച്ചു
മുംബൈ: മഹാരാഷ്‌ട്രയിലെ പര്‍ഭാണി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന പഞ്ചസാര ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. അറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സിങ്നാപൂരിലുള്ള ലക്ഷ്‌മി നരസിംഹ പഞ്ചസാര കമ്പനിയില്‍ ഞായറാഴ്‌ച ഉച്ചകഴിഞ്ഞ് രണ്ട് മണിയോടെയാണ് അപകടം നടന്നത്. പഞ്ചസാര നിര്‍മാണം തുടങ്ങുന്നതിന് മുമ്പ് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ച് പരിശോധിക്കുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. ഷെയ്‌ഖ് യൂസഫ് എന്ന് 65 കാരനാണ് മരിച്ചത്. പരിക്കറ്റവര്‍ സമീപത്തെ ആശുപത്രിയില്‍ ചികില്‍സയിലാണ്.
Last Updated : Nov 25, 2019, 7:09 AM IST