യുപിയിൽ വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു - ത്സാൻസി
ത്സാൻസിയിലാണ് അപകടം നടന്നത്. അപകടത്തിൽ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു
![യുപിയിൽ വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു Kanpur police vehicle overturns cop killed in accident accident in Jhansi UP police Kanpur police യുപി വാഹനാപകടം വാഹനാപകടം ത്സാൻസി കാൺപൂർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8083175-381-8083175-1595127425446.jpg)
യുപിയിൽ വാഹനം മറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു
ലഖ്‌നൗ:ത്സാൻസിയിൽ വാഹനം മറിഞ്ഞ് പൊലീസുകാരൻ കൊല്ലപ്പെട്ടു. ഇന്നലെ നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വാഹനത്തിന്‍റെ ടയർ പഞ്ചറായതിനെ തുടർന്നാണ് അപകടം സംഭവിച്ചത്. അപകടം നടക്കുമ്പോൾ വാഹനത്തിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ ഉദ്യോഗസ്ഥരെ ഉടൻതന്നെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ഒരാൾ മരിച്ചു. മൂന്ന് പേർ ചികിത്സയിൽ തുടരുന്നു. രണ്ട് ഉദ്യോഗസ്ഥർക്ക് നിസാരമായി പരിക്കേറ്റു. അവർ കാൺപൂരിലേക്ക് തിരിച്ചുപോയി. ഒരു ഉദ്യോഗസ്ഥന് നട്ടെല്ലിന് പരിക്കേറ്റിട്ടുണ്ട്.