സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാള്‍ തെലങ്കാനയില്‍ അറസ്റ്റില്‍ - ഹൈദരാബാദ് ക്രൈം ന്യൂസ്
വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളാണ് പിടിയിലായത്
ഹൈദരാബാദ്:സമൂഹമാധ്യമങ്ങളില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ഒരാളെ തെലങ്കാനയില്‍ അറസ്റ്റ് ചെയ്‌തു. മേഖലയില്‍ സമുദായിക പ്രശ്‌നങ്ങള്‍ പ്രേരിപ്പിക്കുന്ന തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചതിനാണ് ഇയാളെ അറസ്റ്റ് ചെയ്‌തതെന്ന് പൊലീസ് അറിയിച്ചു. ഇയാള്‍ക്കെതിരെ ഐടി ആക്‌ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്. വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴിയാണ് ഇയാള്‍ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചിരുന്നത്. വാര്‍ത്തയോടൊപ്പം ശബ്‌ദ രേഖയും ശനിയാഴ്‌ച മുതല്‍ വിവിധ വാട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ വഴി പ്രചരിച്ചിരുന്നു. വ്യാജവാര്‍ത്തകളും കിംവദന്തികളും പ്രചരിപ്പിക്കുന്നവരെ പൊലീസിന്‍റെ ശ്രദ്ധയില്‍പെടുത്തണമെന്ന് പൊലീസ് കമ്മിഷണര്‍ അഞ്ജനി കുമാര്‍ പറഞ്ഞു.