ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ആംആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. അതേസമയം ആക്രമണം വ്യക്തിപരമാണെന്നും രാഷ്ട്രീയ പശ്ചാത്തലമില്ലെന്നുമാണ് പൊലീസ് വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട എഎപി പ്രവര്‍ത്തകനെയാണ് അക്രമി ലക്ഷ്യമിട്ടതെന്നും എംഎല്‍എ നരേഷ് യാദവിനെ ആയിരുന്നില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ആംആദ്‌മി പാര്‍ട്ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍ - delhi-police
ആക്രമണ കാരണം വ്യക്തിപരമാണെന്നും രാഷ്ട്രീയ കൊലപാതകമല്ലെന്നുമാണ് പൊലീസ് വിശദീകരണം. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്നും ഡല്‍ഹി പൊലീസ്
ചൊവ്വാഴ്ച രാത്രിയാണ് നരേഷ് യാദവ് എംഎല്‍എക്കു നേരെ വെടിവെപ്പുണ്ടായത്. രാത്രി ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു വെടിവെപ്പ്. എംഎല്‍എയുടെ കൂടെയുണ്ടായിരുന്ന അശോക് കുമാര്‍ എന്ന പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടത്. മറ്റൊരു പ്രവര്‍ത്തകന് പരിക്കേല്‍ക്കുകയും ചെയ്തു. കിഷന്‍ഗഡ് സ്വദേശിയാണ് പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. 15 ദിവസങ്ങള്‍ക്ക് മുമ്പ് ഇയാള്‍ അശോക് കുമാറിനെതിരെ വധഭീഷണി മുഴക്കിയതായാണ് വിവരം. 2019ല്‍ പ്രതിയുടെ മരുമകനെ വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നില്‍ അശോക് കുമാറാണെന്ന ധാരണയിലാണ് ഇയാള്‍ കുറ്റകൃത്യം നടത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഇരുവരും ഒരേ ഗ്രാമത്തില്‍ താമസിക്കുന്നവരാണ്. സംഭവം നിര്‍ഭാഗ്യകരമാണെന്നും ആക്രമണത്തിന്‍റെ കാരണം എന്താണെന്ന് അറിയില്ലെന്നും അക്രമികള്‍ തന്നെയും ലക്ഷ്യം വെച്ചിരുന്നോ എന്നത് വ്യക്തമല്ലെന്നും എംഎല്‍എ നരേഷ് യാദവ് പറഞ്ഞു. അരവിന്ദ് കെജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആം ആദ്മി പാര്‍ട്ടി നിയമസഭാ തെരഞ്ഞെടുപ്പില്‍ 70 സീറ്റുകളില്‍ 62 ലും വിജയിച്ചതിന് പിന്നാലെയായിരുന്നു സംഭവം.