ചെന്നൈ:എസ്‌പി ബാലസുബ്രഹ്മണ്യം ഗുരുതരാവസ്ഥയില്‍ തുടരുന്നു. എംജിഎം ഹെല്‍ത്ത് കെയര്‍ ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൊവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹം നിലവില്‍ വെന്‍റിലേറ്ററിലാണ്. അന്തര്‍ദേശീയ ദേശീയ തലത്തിലെ ഡോക്‌ടര്‍മാരുടെ നിരീക്ഷണത്തിലാണ് അദ്ദേഹം. ഈ മാസം അഞ്ചിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
എസ്‌പിബി വെന്‍റലേറ്ററില്‍ തന്നെ; ആരോഗ്യനിലയില്‍ പുരോഗതിയില്ല
കൊവിഡ് 19നെ തുടര്‍ന്ന് ഈ മാസം അഞ്ചിനാണ് എസ്‌പി ബാലസുബ്രഹ്മണ്യത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്
എസ്‌പിബി
അതേസമയം അദ്ദേഹത്തിന്‍റെ ആരോഗ്യനില മെച്ചപ്പെടാനുള്ള പ്രാര്‍ത്ഥനയിലാണ് ലോകം മുഴുവനുമുള്ള ആരാധകര്‍.