കേരളം

kerala

ETV Bharat / bharat

നദി മലിനമെന്ന് പരാതി; യമുനാ നദിയില്‍ നിന്ന് സാംപിള്‍ ശേഖരിച്ചു - NEERI

നദിയിലെ വെള്ളം പരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം നാഷണല്‍ എന്‍വയോണ്‍മെന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ നദിയില്‍ നിന്ന് ജലം ശേഖരിച്ചു.

യമുനാ നദി  Yamuna river in Mathura  NEERI  നാഷണല്‍ എന്‍വയോണ്‍മെന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂ
നദി മലിനമെന്ന് പരാതി; യമുനാ നദിയില്‍ നിന്ന് സാംപിള്‍ ശേഖരിച്ചു

By

Published : Mar 8, 2020, 2:40 PM IST

മഥുര: കവിഞ്ഞൊഴുകുന്ന അഴുക്കുചാലിലെ ജലം യമുന നദിയെ മലിനമാക്കുന്നുണ്ടെന്നും ഇതിനെതിരെ അന്വേഷണം വേണമെന്നുള്ള ഹര്‍ജിയില്‍ കോടതി നിര്‍ദേശങ്ങള്‍ നടപ്പാക്കി തുടങ്ങി. നദിയിലെ വെള്ളം പരിശോധിക്കണമെന്ന സുപ്രീംകോടതി ഉത്തരവ് പ്രകാരം നാഷണല്‍ എന്‍വയോണ്‍മെന്‍റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥര്‍ നദിയില്‍ നിന്ന് ജലം ശേഖരിച്ചു. 10,400 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ചുകിടക്കുന്ന താജ് ട്രാപ്‌സിയം മേഖലയിലെ അഴുക്കുചാല്‍ കവിഞ്ഞൊഴുകുകയാണെന്നും ഈ വെള്ളം യമുനാ നദിയിലേക്കാണ് എത്തുന്നതെന്നും ഇത് തടയാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി. യമുനയുടെ ഒഴുക്കിനെ ഇത് ബാധിക്കുന്നുണ്ടെന്നും, അതിനാല്‍ പുഴ ശുചിയാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.

ABOUT THE AUTHOR

...view details