കേരളം

kerala

ETV Bharat / bharat

രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ജവാന്‍റെ മൃതദേഹത്തോട് എന്‍ഡിഎയുടെ അനാദരവ് - നിതീഷ് കുമാര്‍

നേതാക്കള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ ഭാഗമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സങ്കല്‍പ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോയതാണ് മൃതദേഹം ഏറ്റുവാങ്ങാന്‍ എത്താതിരിക്കാന്‍ കാരണം.

ജയ് പ്രകാശ് നാരായണ്‍ വിമാനത്താവളം

By

Published : Mar 3, 2019, 1:46 PM IST

ജമ്മുകശ്മീരിലെ കുപ്വാരയില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജീവന്‍ വെടിഞ്ഞ സിആര്‍പിഎഫ് ജവാന്‍ പിന്‍റു കുമാര്‍ സിംഗിന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ എന്‍ഡിഎ നേതൃത്വത്തിലെ പ്രമുഖ നേതാക്കള്‍ എത്തിയില്ലെന്ന്ആരോപണം. തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്ന സങ്കല്‍പ്പ് റാലിയില്‍ പങ്കെടുക്കാന്‍ പോയതിനാലാണ് നേതാക്കള്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ എത്താതിരുന്നത്. എന്നാല്‍പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ മൃതദേഹത്തിന് അനുശോചനം അര്‍പ്പിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് എന്നിവര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.

സംഭവത്തില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പോലും ജവാന് അനുശോചനം അര്‍പ്പിക്കാന്‍ എത്താതിരുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ജവാന്‍റെ ബന്ധുക്കള്‍ ആരോപിച്ചു.ജില്ലാ കലക്ടര്‍ കുമാര്‍ രവി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ഗരീമാ മാലിഖ്, സിആര്‍പിഎഫിലെ ഉന്നത ഉദ്യോഗസ്ഥര്‍, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ മദന്‍ മോഹന്‍ ഝാ, ലോക് ജനശക്തി പാര്‍ട്ടിഎംപി ചൗധരി മെഹബൂബ് അലി ഖൈസര്‍ എന്നിവരാണ് ജവാന്‍റെ മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തിയത്.

കഴിഞ്ഞവെള്ളിയാഴ്ചയാണ്ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ മേജര്‍ ഉള്‍പ്പെടെ നാല് സുരക്ഷാ ഉദ്യോഗസ്ഥര്‍ കശ്മീരില്‍ കൊല്ലപ്പെട്ടത്. "രാഷ്ടീയത്തിനപ്പുറം, രാജ്യത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ജവാന് അന്ത്യോപചാരം അര്‍പ്പിക്കാനാണ് എത്തിയതെന്ന്" മദന്‍ മോഹന്‍ ഝാ പറഞ്ഞു.

അതേസമയം റാലിയില്‍ പങ്കെടുക്കാന്‍ ജയ് പ്രകാശ് നാരായണ്‍ വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ പട്നയില്‍ നിരവധി കേന്ദ്രമന്ത്രിമാരാണ് എത്തിയത്.2005 ന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വേദി പങ്കിടുന്നത്സങ്കല്‍പ്പ് റാലിയിലാണ്.

ABOUT THE AUTHOR

...view details