കേരളം

kerala

ETV Bharat / bharat

ദേശീയ സാങ്കേതിക വിദ്യാ ദിനം; കൊവിഡിനെതിരെ പോരാടുന്ന ഗവേഷകരെ പ്രശംസിച്ച് പ്രധാനമന്ത്രി - National Technology Day

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രക്രിയയില്‍ മുൻപന്തിയിലുള്ള എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതായും പ്രധാനമന്ത്രി.

പ്രധാനമന്ത്രി  നരേന്ദ്ര മോദി  പൊഖ്‌റാൻ ആണവപരീക്ഷണം  ദേശീയ സാങ്കേതിക വിദ്യാ ദിനം  National Technology Day  PM
ദേശീയ സാങ്കേതിക വിദ്യാ ദിനം; കൊവിഡിനെതിരെ പോരാടുന്ന ഗവേഷകരെ പ്രശംസിച്ച് പ്രധാനമന്ത്രി

By

Published : May 11, 2020, 10:43 AM IST

ന്യൂഡൽഹി: ദേശീയ സാങ്കേതിക വിദ്യാ ദിനത്തില്‍ കൊവിഡിനെ പ്രതിരോധിക്കാനുള്ള ഗവേഷണങ്ങളില്‍ മുൻപന്തിയിലുള്ളവരെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1998ല്‍ പൊഖ്‌റാൻ ആണവപരീക്ഷണം നടത്തിയ രാജ്യത്തെ ശാസ്ത്രജ്ഞൻമാരുടെ അസാധാരണമായ നേട്ടത്തെ പ്രധാനമന്ത്രി ഓർമിച്ചു.

രാജസ്ഥാനിലെ പൊഖ്‌റാനിൽ നടത്തിയ ആണവപരീക്ഷണത്തിന്‍റെ വാർഷികമാണ് ദേശീയ സാങ്കേതിക വിദ്യാ ദിനമായി ആഘോഷിക്കുന്നത്. 1998ലെ ഈ ദിവസത്തില്‍ ഇന്ത്യ അഞ്ച് ആണവപരീക്ഷണങ്ങൾ വിജയകരമായി നടത്തി. ഇന്ത്യയുടെ സാങ്കേതിക മുന്നേറ്റത്തിന്‍റെ ഓർമപ്പെടുത്തുന്നതിനായി അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പെയ് ആണ് മെയ് 11 ദേശീയ സാങ്കേതിക വിദ്യാ ദിനം ആയി പ്രഖ്യാപിച്ചത്. മറ്റുള്ളവരുടെ ജീവിതത്തിൽ നല്ല മാറ്റം വരുത്താനായി സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്ന എല്ലാവരെയും നമ്മുടെ രാഷ്ട്രം അഭിവാദ്യം ചെയ്യുന്നു. 1998ലെ ഈ ദിവസം ഇന്ത്യയുടെ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായിരുന്നെന്നും മോദി ട്വീറ്റ് ചെയ്‌തു.

ഇന്ന് ലോകത്തെ കൊവിഡിൽ നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളിൽ സാങ്കേതികവിദ്യ വളരെയധികം സഹായിക്കുന്നു. കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള മാർഗങ്ങളെക്കുറിച്ചുള്ള ഗവേഷണപ്രക്രിയയില്‍ മുൻപന്തിയിലുള്ള എല്ലാവരെയും ഞാൻ അഭിവാദ്യം ചെയ്യുന്നു. ആരോഗ്യകരവും മെച്ചപ്പെട്ടതുമായ ഒരു ലോകത്തെ സൃഷ്ടിക്കാൻ സാങ്കേതികവിദ്യ മനുഷ്യർ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു.

ABOUT THE AUTHOR

...view details