ദലിത് സംരക്ഷണ നിയമ ഭേദഗതി റദ്ദാക്കിയത് സുപ്രീം കോടതി പിൻവലിച്ചു - ദലിത് സംരക്ഷണ നിയമവ്യവസ്ഥകൾ
ദലിത് സംരക്ഷണ നിയമ ഭേദഗതി റദ്ദാക്കിയത് സുപ്രീം കോടതി പിൻവലിച്ചു. 2018 മാർച്ചിലാണ് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന പേരിൽ റദ്ദാക്കിയത്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള ആക്രമങ്ങളിൽ നിന്നും സുരക്ഷ ഉറപ്പാക്കുന്ന നിയമങ്ങൾ 2018 മാർച്ചിൽ സുപ്രീം കോടതി ദുർബലപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഉയർന്ന പ്രതിഷേധവും അപ്പീലും പുതിയ നിയമം പിൻവലിക്കുന്നതിലേക്ക് വഴി തിരിച്ചു.
![ദലിത് സംരക്ഷണ നിയമ ഭേദഗതി റദ്ദാക്കിയത് സുപ്രീം കോടതി പിൻവലിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4611748-451-4611748-1569919556593.jpg)
ന്യൂഡൽഹി: ദലിത് സംരക്ഷണ നിയമവ്യവസ്ഥകൾ ദുർബലപ്പെടുത്തുന്നതിന്‍റെ ഭാഗമായി 2018ൽ നിർമ്മിച്ച നിയമ ഭേദഗതി സുപ്രീം കോടതി പിൻവലിച്ചു.
പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾക്കെതിരെയുള്ള അതിക്രമങ്ങളിൽ ഉടൻ അറസ്റ്റ് എന്നതായിരുന്നു 1989ലെ നിയമം ഉറപ്പു നൽകുന്നത്. എന്നാൽ, ഉടനടിയുള്ള അറസ്റ്റ് നിരോധനം പ്രാബല്യത്തിൽ വന്നതോടെ ദലിത് സമൂഹത്തിനെതിരെയുള്ള അക്രമം വർധിക്കുകയാണ്. രാജ്യത്ത് ഇപ്പോഴും പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങളെ വിവേചനത്തോടെയും അപകർഷതയോടെയുമാണ് കാണുന്നതെന്നും ഇവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ നിയമം റദ്ദാക്കുകയല്ല ചെയ്യേണ്ടതെന്നും കോടതി വ്യക്തമാക്കി.
2018 മാർച്ചിലാണ് പട്ടികജാതി- പട്ടികവർഗ വിഭാഗങ്ങൾക്കായുള്ള നിയമങ്ങൾ ദുരുപയോഗം ചെയ്യുകയാണെന്ന പേരിൽ റദ്ദാക്കിയത്.
ദലിതരെ ഉപദ്രവിച്ചാൽ ഉടൻ അറസ്റ്റ് എന്നുള്ള നിയമം മാറ്റി എഫ് ഐ ആർ രജിസ്റ്റർ ചെയ്തതിന് ശേഷം മാത്രം തുടർ നടപടിയെന്ന പുതിയ നിയമവ്യവസ്ഥ സുപ്രീം കോടതിയിലെ രണ്ടംഗ ബഞ്ചാണ് കൊണ്ടു വന്നത്.
ഇത് കടുത്ത പ്രതിഷേധങ്ങളിലേക്ക് വഴി തിരിക്കുകയും കേന്ദ്ര ഗവൺമെന്‍റുൾപ്പടെ പുതിയ നിയമം പിൻവലിക്കുന്നതിനായി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.